തൃക്കാക്കര നഗരസഭാ ചെയർ‍പേഴ്സണെതിരേയുള്ള പണക്കിഴി വിവാദം; എൽഡിഎഫിന് കനത്ത തിരിച്ചടി


കാക്കനാട്: തൃക്കാക്കരയിൽ എൽഡിഎഫിന് കനത്ത തിരിച്ചടി. പണക്കിഴി വിവാദവുമായി ബന്ധപ്പെട്ട് തൃക്കാക്കര നഗരസഭാ ചെയർ‍പേഴ്സൺ അജിത തങ്കപ്പനെതിരേ പ്രതിപക്ഷത്തിന് അവിശ്വാസപ്രമേയം അവതരിപ്പിക്കാനായില്ല.  അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയെങ്കിലും പ്രതിപക്ഷ കൗൺസിലർമാർക്ക് ക്വാറം തികയ്ക്കാനായില്ല. ഇതോടെ വരണാധികാരി യോഗം പിരിച്ചുവിട്ടു. 22 അംഗങ്ങളാണ് ക്വാറം തികയാൻ വേണ്ടിയിരുന്നത്.  43 അംഗ കൗൺസിലിൽ 17 എൽഡിഎഫ് കൗൺസിലർമാർക്ക് പുറമേ ഒരു സ്വതന്ത്ര അംഗവുമാണ് യോഗത്തിന് എത്തിയത്. പിപിഇ കിറ്റ് ധരിച്ച്  കോവിഡ് പോസിറ്റീവായ അംഗം കൂടി എത്തിയിട്ടും എൽഡിഎഫിന് തിരിച്ചടിയായി. 

21 യുഡിഎഫ് കൗൺസിലർമാരും യോഗം ബഹിഷ്കരിച്ചു. നാല് സ്വതന്ത്ര കൗൺസിലർമാരും അവിശ്വാസപ്രമേയ ചർച്ചയിൽനിന്നും വിട്ടുനിന്നു. ഇതോടെ യുഡിഎഫിന് കാര്യങ്ങൾ എളുപ്പമായി.

You might also like

Most Viewed