ഇന്ത്യയിൽ 26,115 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡൽഹി: രാജ്യത്ത് 26,115 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടയിലെ കണക്കാണിത്. തിങ്കളാഴ്ചത്തെ രോഗികളുടെ എണ്ണത്തേക്കാൾ ഇന്ന് 13.6 ശതമാനം കുറവാണ്. കോവിഡ് മൂലം 24 മണിക്കൂറിനിടെ 252 പേർ മരിച്ചുവെന്നാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്ക്. ഇതോടെ രാജ്യത്ത് മരണസംഖ്യ 4.45 ലക്ഷമായി. 34,469 പേർ 24 മണിക്കൂറിനിടെ രോഗമുക്തരായി. നിലവിൽ 3.09 ലക്ഷം പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ദിവസങ്ങളായി രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കൂടുതലുള്ള സംസ്ഥാനം കേരളമാണ്.
തിങ്കളാഴ്ച 15,692 പേരാണ് കേരളത്തിൽ രോഗബാധിതരായത്. മഹാരാഷ്ട്രയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. 2,583 പേർക്കാണ് ഇവിടെ കോവിഡ് പോസിറ്റീവായത്.