കശ്മീരിലെ സൈനിക ഹെലികോപ്റ്റര്‍ അപകടം; രണ്ട് പൈലറ്റുമാരും മരിച്ചു



ജമ്മുകാശ്മീരിലെ ഉദംപൂരില്‍ സൈനിക ഹെലികോപ്റ്റര്‍ തകർന്ന് രണ്ട് സൈനികർ മരിച്ചു. മേജ‍ർമാരായ രോഹിത് കുമാർ, അനൂജ് രാജ്പുത്ത് എന്നിവരാണ് മരിച്ചത്. ചീറ്റ ഹെലികോപ്റ്ററില്‍ പരിശീലന പറക്കല്‍ നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. കനത്ത മൂടല്‍ മഞ്ഞ് കാഴ്ചയെ ബാധിച്ചതാണ് അപകടകാരണമെന്നാണ് സൂചന. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതായി പ്രദേശവാസികളാണ് പൊലീസിന് വിവരം നല്‍കിയത്. കഴിഞ്ഞ ഏഴ് ആഴ്ചക്കിടെ ജമ്മുകാശ്മീരില്‍ അപകടത്തില്‍പ്പെടുന്ന രണ്ടാമത്തെ സൈനിക ഹെലികോപ്റ്ററാണ് ഇത്.

 

You might also like

Most Viewed