നാഷണൽ ഡിഫൻസ് അക്കാദമിയിൽ വനിതകളുടെ ആദ്യ ബാച്ച് പ്രവേശനം 2023 ജനുവരിയിൽ


ന്യൂഡൽഹി: നാഷണൽ ഡിഫൻസ് അക്കാദമിയിൽ വനിതകളുടെ ആദ്യ ബാച്ച് പ്രവേശനം 2023 ജനുവരിയിൽ. അടുത്ത വർഷം മെയ് മാസം നടത്തുന്ന പ്രവേശന പരീക്ഷയിൽ വനിതകൾക്ക് പരീക്ഷയെഴുതാം. വനിതകളുടെ പരിശീലനത്തിനായി പ്രതിരോധ മേഖലയിലെ വിദഗ്ധർ അടങ്ങുന്ന പഠനസംഘത്തെ നിയോഗിച്ചതായും കേന്ദ്രസർക്കാർ അറിയിച്ചു. എൻഡിഎ പ്രവേശനത്തിലെ ലിംഗവിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ കുഷ് കൽറ സമർപ്പിച്ച പൊതുതാൽപര്യഹർജിയിലാണ് കേന്ദ്രസർക്കാരിന്റെ സത്യവാങ്മൂലം.

ഓഗസ്റ്റ് 18ന് സുപ്രിംകോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് നാഷണൽ‍ ഡിഫന്‍സ് അക്കാദമി പ്രവേശന പരീക്ഷയിൽ‍ പങ്കെടുക്കാൻ സ്ത്രീകൾ‍ക്ക് അനുമതി നൽകി. ഇതേ തുടർന്നാണ് ഇന്ത്യൻ സായുധ സേനകളിലേക്കുള്ള സ്ഥിരം നിയമനത്തിനുള്ള പഠനവും പരിശീലനവും നൽകുന്ന എൻഡിയിലൂടെ സ്ഥിരം കമ്മീഷൻ പദവിയിലേക്ക് വനിതകളെ നിയമിക്കാൻ കേന്ദ്രസർക്കാർ തീരുമാനിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed