അവസാന വർഷ ബിരുദ വിദ്യാർഥികൾക്ക് ക്ലാസുകൾ തുടങ്ങാൻ നടപടി ആരംഭിച്ചു


തിരുവനന്തപുരം: അവസാന വർഷ ബിരുദ വിദ്യാർഥികൾക്ക് ക്ലാസുകൾ തുടങ്ങാൻ നടപടി ആരംഭിച്ചെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു. ഒക്ടോബർ നാല് മുതൽ ക്ലാസുകൾ തുടങ്ങാനാണ് ആലോചിക്കുന്നത്. ഇക്കാര്യം ചർച്ച ചെയ്യാൻ സ്ഥാപന മേധാവികളുടെ യോഗം സെപ്റ്റംബർ പത്തിന് ചേരുമെന്നും തുടർന്ന് അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു. ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസുകൾ തുടങ്ങാനാണ് ആലോചിക്കുന്നത്. 

കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാകും ക്ലാസുകൾ തുടങ്ങുക. ക്ലാസുകൾ ഏത് രീതിയിൽ വേണമെന്ന് സ്ഥാപന മേധാവികൾക്ക് തീരുമാനിക്കാം. ക്ലാസുകൾ തുടങ്ങുന്നതിന് മുൻപ് വിദ്യാർഥികൾക്കും അധ്യാപകർക്കും വാക്സിനേഷൻ പൂർത്തിയാക്കാൻ സാധ്യതകൾ പരിശോധിക്കുമെന്നും ആർ. ബിന്ദു വ്യക്തമാക്കി.

You might also like

Most Viewed