കോയന്പത്തൂരിൽ‍ ഓടുന്ന കാറിൽ‍ നിന്ന് യുവതിയുടെ മൃതദേഹം വലിച്ചെറിഞ്ഞു


കോയന്പത്തൂർ: കോയന്പത്തൂരിൽ‍ ഓടുന്ന കാറിൽ‍ നിന്ന് യുവതിയുടെ മൃതദേഹം വലിച്ചെറിഞ്ഞു. റോഡിലേക്കാണ് മൃതദേഹം വലിച്ചെറിഞ്ഞത്. സംഭവത്തിന്റെ ദൃശ്യങ്ങൾ‍ പുറത്തുവന്നു. ചിന്നംപാളയത്ത് ഇന്ന് പുലർ‍ച്ചെയാണ് സംഭവം നടന്നത്. മൃതദേഹത്തിലൂടെ വാഹനം കയറിയിറങ്ങി. മൃതദേഹത്തിന്റെ മുഖവും തലയും തകർ‍ന്നനിലയിലാണ്. യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. കൊലപാതകമാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ‍ പീളമേട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മൃതദേഹം നിലവിൽ‍ കോയന്പത്തൂർ‍ മെഡിക്കൽ‍ കോളജിലാണ്. പോസ്റ്റുമോർ‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂ എന്ന് പൊലീസ് പറഞ്ഞു. അന്വേഷണത്തിന് രണ്ട് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed