ലോക്ഡൗൺ ലംഘനം: സിപിഎം പ്രവർത്തകർക്കെതിരെ കേസ്


തിരുവല്ല: തിരുവല്ല കുറ്റൂരിൽ ലോക്ക്ഡൗൺ ലംഘിച്ച് സിപിഎം സ്വീകരണയോഗം നടത്തിയ സംഭവത്തിൽ‍ പോലീസ് കേസെടുത്തു. അന്പതോളം സിപിഎം പ്രവർത്തകർക്കെതിരേയാണ് പകർച്ചവ്യാധി നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ എഫ്ഐആറിൽ ആരുടെയും പേർ രേഖപ്പെടുത്തിയിട്ടില്ല. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും പത്തനംതിട്ട ജില്ലാ സെക്രട്ടറിയും ഉൾപ്പെടെ നൂറിലധികം പേരാണ് തിരുവല്ല കുറ്റൂർ ജംഗ്ഷനിൽ ഞായറാഴ്ച ഒത്തു ചേർന്നത്. 

പുതിയതായി പാർട്ടിയിൽ ചേർന്നവർക്കുളള സ്വീകരണമാണ് നടന്നത്. ഞായറാഴ്ച ദിവസം സംസ്ഥാന വ്യാപകമായി ലോക്ക്ഡൗൺ നടപ്പാക്കുന്പോഴായിരുന്നു എല്ലാ നിയന്ത്രണങ്ങളും കാറ്റിൽപ്പറത്തി സിപിഎമ്മിന്‍റെ യോഗം. ഇതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അതേസമയം, പരിപാടിക്ക് ധാരാളം പേർ എത്തിയിരുന്നുവെങ്കിലും ആൾക്കൂട്ടമുണ്ടായിട്ടില്ലെന്നാണ് സിപിഎമ്മിന്‍റെ വിശദീകരണം.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed