ഇന്ത്യയിൽ പുതുതായി 42,618 പേർ‍ക്ക് കൊവിഡ്


ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ‍ 42,618 പേർ‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 97.43 ശതമാനമായി. 330 കൊവിഡ് മരണമാണ് പുതുതായി റിപ്പോർ‍ട്ട് ചെയ്തത്.

ഇന്ത്യയിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,29,45,907 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 3,21,00,001 പേർ‍ രാജ്യത്താകെ ഇതുവരെ രോഗമുക്തി നേടി. 4,05,681 നിലവിൽ‍ ചികിത്സയിൽ‍ തുടരുകയാണ്. 330 മരണം ഇന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 4,39,895ആയി. 17,04,970 സാന്പിളുകളാണ് ഇന്നലെ പരിശോധിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed