രണ്ട് വർഷത്തിന് ശേഷം നാട്ടിലെത്തിയ പ്രവാസി വിമാനത്താവളത്തിൽ‍ കുഴഞ്ഞു വീണു മരിച്ചു


മലപ്പുറം: രണ്ടു വർ‍ഷത്തെ പ്രവാസ ജീവതത്തിനു ശേഷം അവധിക്ക് നാട്ടിലെത്തിയ യുവാവ് വിമാനത്താവളത്തിൽ‍ കുഴഞ്ഞു വീണു മരിച്ചു. മലപ്പുറം തിരൂർ‍ സ്വദേശി വിനോജ്(38)ആണ് കരിപ്പൂർ‍ വിമാനത്താവത്തിൽ‍ കുഴഞ്ഞു വീണ് മരിച്ചത്. 

ഷാർ‍ജയിൽ‍ നിന്നും വെള്ളിയാഴ്ച രാവിലെയാണ് വിനോജ് കരിപ്പൂർ‍ വിമാനത്താവളത്തിൽ‍ വിമാനമിറങ്ങിയത്. തുടർ‍ന്ന് എമിഗ്രേഷൻ കഴിഞ്ഞ് കോവിഡ് ആർ‍ടിപിസിആർ‍ പരിശോധനയ്ക്ക് ക്യൂ നിൽ‍ക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. മൃതദേഹം സംസ്‌കരിച്ചു. ഭാര്യ സൗമ്യ, മകൾ‍ സ്വാതി.

You might also like

  • Straight Forward

Most Viewed