നടൻ വിവേകിന്‍റെ മരണത്തിൽ‍ അന്വേഷണം പ്രഖ്യാപിച്ചു


ചെന്നൈ: നടൻ വിവേകിന്‍റെ മരണത്തിൽ‍ അന്വേഷണം പ്രഖ്യാപിച്ച് ദേശീയ മനുഷ്യവകാശ കമ്മീഷൻ‍. കോവിഡ് വാക്‌സിൻ എടുത്ത് രണ്ട് ദിവസത്തിനുശേഷമാണ് വിവേകിനെ ഹൃദയാഘാതത്തെ തുടർ‍ന്ന് ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചത്. തുടർന്നു ഏപ്രിൽ 17നായിന്നു വിവേകിന്‍റെ അന്ത്യം. കോവിഡ് വാക്‌സിൻ എടുത്തതാണ് മരണകാരണമെന്ന തരത്തിൽ‍ പ്രചാരണങ്ങളുണ്ടായിരുന്നു.

നടൻ മൻസൂർ‍ അലിഖാൻ അടക്കമുള്ളവരാണ് ആരോപണവുമായി രംഗത്ത് വന്നത്. പ്രചാരണം നടത്തിയവർ‍ക്കെതിരേ കേസെടുക്കുകയും ചെയ്തിരുന്നു. വിഴുപുരം സ്വദേശിയായ ഒരു സാമൂഹ്യപ്രവർ‍ത്തകൻ ദേശീയ മനുഷ്യവകാശ കമ്മിഷന്‌ പരാതി നൽ‍കിയതിനെ തുടർ‍ന്നാണ് അന്വേഷണം പ്രഖ്യാപിച്ചത്. കോവിഡ് വാക്‌സിനെടുത്തതിന് ശേഷമാണ് മരണം സംഭവിച്ചതെന്ന് ചിലർ‍ പ്രചാരണം നടത്തുന്പോൾ‍ പൊതുജനങ്ങളുടെ ആശങ്ക ദുരീകരിക്കണമെന്ന് ഹർ‍ജിയിൽ‍ പറയുന്നു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed