പാചകവാതക ക്ഷാമത്തിന് പരിഹാരം: എൽപിജിയുമായി 'ജഗ് വസന്ത്' ഗുജറാത്ത് തീരത്തെത്തി


ഷീബ വിജയൻ

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയെത്തുടർന്ന് ആഴ്ചകളോളം കുടുങ്ങിക്കിടന്ന 'ജഗ് വസന്ത്' എന്ന കപ്പൽ പാചകവാതകവുമായി ഗുജറാത്ത് തീരത്തെത്തി. കപ്പലിലുള്ള 47,600 മെട്രിക് ടൺ എൽപിജി പുറത്തെടുക്കുന്നതോടെ രാജ്യത്തെ പാചകവാതക ക്ഷാമത്തിന് വലിയ പരിഹാരമാകുമെന്ന് അധികൃതർ വ്യക്തമാക്കി. ഇന്ത്യൻ നാവികസേനയുടെ സഹായത്തോടെയാണ് കപ്പൽ സുരക്ഷിതമായി തീരത്തെത്തിയത്.

ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് ചാർട്ടർ ചെയ്ത ഈ കപ്പൽ ഫെബ്രുവരി 28-ന് കുവൈറ്റിൽ നിന്നാണ് പുറപ്പെട്ടത്. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതോടെ ഹോർമുസ് കടലിടുക്ക് അടച്ചതാണ് കപ്പൽ കുടുങ്ങാൻ കാരണമായത്. ഇറാനുമായി നടത്തിയ നയതന്ത്ര ചർച്ചകൾക്ക് പിന്നാലെയാണ് കപ്പലിന് യാത്രാാനുമതി ലഭിച്ചത്. ഇതേ സംഘത്തിലുണ്ടായിരുന്ന 'പൈൻ ഗ്യാസ്' എന്ന മറ്റൊരു കപ്പൽ ഇന്ന് മംഗളൂരു തുറമുഖത്തെത്തും. യുദ്ധം തുടങ്ങിയ ശേഷം ഗൾഫ് മേഖലയിൽ ആകെ 22 ഇന്ത്യൻ കപ്പലുകളാണ് കുടുങ്ങിക്കിടക്കുന്നത്.

article-image

asQWEDFSSDFDSWAQSWDE

You might also like

  • Lulu Exchange
  • Straight Forward

Most Viewed