ഗൾഫ് രാജ്യങ്ങളിൽ ഭക്ഷ്യലഭ്യത ഉറപ്പാക്കും; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി യൂസഫലി


പ്രദീപ് പുറവങ്കര

ന്യൂഡൽഹി: നിലവിലെ ആഗോള സാഹചര്യങ്ങളിൽ ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഭക്ഷ്യവസ്തുക്കളുടെ തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കാൻ ഇന്ത്യ മുൻകൈ എടുക്കും. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചയിലാണ് ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട നിർണ്ണായക തീരുമാനങ്ങൾ ചർച്ച ചെയ്തത്. ന്യൂഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.

ഇന്ത്യൻ ഉൽപ്പന്നങ്ങളെ ഏറെ ആശ്രയിക്കുന്ന ഗൾഫ് വിപണികളിൽ അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാനും വിലക്കയറ്റം തടയാനും ലുലു ഗ്രൂപ്പ് നടത്തുന്ന പ്രവർത്തനങ്ങൾ യൂസഫലി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. വിപണിയിലെ ആശങ്കകൾ ഒഴിവാക്കി ജനങ്ങൾക്ക് മുടങ്ങാതെ സാധനങ്ങൾ ലഭ്യമാക്കാൻ വിതരണ ശൃംഖല ശക്തമാക്കേണ്ടതിന്റെ പ്രാധാന്യം യോഗം വിലയിരുത്തി.

ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇതുവരെ 15,000 ടണ്ണിലധികം ഭക്ഷ്യവസ്തുക്കളാണ് ലുലു ഗ്രൂപ്പ് ഇന്ത്യയിൽ നിന്ന് ഗൾഫിലേക്ക് എത്തിച്ചത്. ഇതിനായി 34 പ്രത്യേക ചരക്ക് വിമാനങ്ങൾ ഇതിനകം സർവീസ് നടത്തിക്കഴിഞ്ഞു. വരും ദിവസങ്ങളിലും കൂടുതൽ വിമാനങ്ങളും കപ്പലുകളും വഴി വിതരണം തുടരുമെന്ന് യൂസഫലി അറിയിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള ലുലുവിന്റെ പ്രൊഡക്ഷൻ, ലോജിസ്റ്റിക്സ് സെന്ററുകൾ നിലവിൽ പൂർണ്ണതോതിലാണ് പ്രവർത്തിക്കുന്നത്. ഗൾഫ് മേഖലയിൽ 280-ലധികം ഹൈപ്പർമാർക്കറ്റുകളുള്ള ലുലു ഗ്രൂപ്പ്, മേഖലയിലെ ഭക്ഷ്യവിതരണ ശൃംഖലയിലെ ഏറ്റവും വലിയ പങ്കാളിയാണ്.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed