ഇന്ധന നികുതി കുറച്ചു; പെട്രോൾ, ഡീസൽ വില ഉടൻ വർദ്ധിക്കില്ല


ഷീബ വിജയൻ

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവില ഉയരുന്ന പശ്ചാത്തലത്തിൽ സാധാരണക്കാർക്ക് ആശ്വാസമായി കേന്ദ്രസർക്കാർ ഇന്ധന നികുതി കുറച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് 10 രൂപ വീതമാണ് അധിക എക്സൈസ് തീരുവ വെട്ടിക്കുറച്ചത്. ഇതോടെ പെട്രോളിന്റെ അധിക എക്സൈസ് തീരുവ 13 രൂപയിൽ നിന്ന് 3 രൂപയായി കുറഞ്ഞു. ഡീസലിന്റെ 10 രൂപയായിരുന്ന അധിക എക്സൈസ് തീരുവ പൂർണ്ണമായും ഒഴിവാക്കുകയും ചെയ്തു.

ആഗോളതലത്തിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 106.73 ഡോളറിലെത്തി നിൽക്കുകയാണ്. സ്വകാര്യ എണ്ണക്കമ്പനികൾ വില വർദ്ധിപ്പിക്കാൻ തുടങ്ങിയ സാഹചര്യത്തിലാണ് ജനങ്ങൾക്ക് ഭാരമുണ്ടാകാതിരിക്കാൻ സർക്കാർ ഈ അടിയന്തര ഇടപെടൽ നടത്തിയത്. നികുതി കുറച്ചതോടെ വരും ദിവസങ്ങളിൽ ഇന്ധനവില കുതിച്ചുയരുന്നത് തടയാനാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. എണ്ണക്കമ്പനികളുടെ നഷ്ടം നികത്താനും ഈ നീക്കം സഹായകരമാകും.

article-image

adesdesdes

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed