ബഹ്‌റൈനിൽ ഓശാന പെരുന്നാൾ ആചരിച്ചു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: യേശുദേവന്റെ ജറുസലേം പ്രവേശനത്തിന്റെ ഓർമ പുതുക്കി ബഹ്‌റൈനിലെ ക്രൈസ്തവ സമൂഹം ഓശാന പെരുന്നാൾ (കുരുത്തോല പെരുന്നാൾ) ഭക്തിനിർഭരമായി ആചരിച്ചു. ഈസ്റ്ററിന് മുന്നോടിയായുള്ള വിശുദ്ധ വാരത്തിന് തുടക്കം കുറിച്ചാണ് ലോകമെമ്പാടുമുള്ള വിശ്വാസികൾക്കൊപ്പം ബഹ്‌റൈനിലെ പ്രവാസികളും ഓശാന ആഘോഷിച്ചത്.
മനാമയിലെ തിരുഹൃദയ ദേവാലയത്തിൽ (Sacred Heart Church) നടന്ന പ്രത്യേക ഓശാന ശുശ്രൂഷകളിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു. കയ്യിൽ കുരുത്തോലകളേന്തി 'ഓശാന' പാടി വിശ്വാസികൾ നടത്തിയ ഭക്തിസാന്ദ്രമായ പ്രദക്ഷിണം ദേവാലയ അങ്കണത്തിൽ നടന്നു. തുടർന്ന് നടന്ന വിശുദ്ധ കുർബാനയ്ക്കും പീഡാനുഭവ ചരിത്ര വായനയ്ക്കും ഫാ. ജോൺ ബ്രിട്ടോ മുഖ്യകാർമികത്വം വഹിച്ചു. വരും ദിവസങ്ങളിൽ പെസഹാ വ്യാഴം, ദുഃഖവെള്ളി ശുശ്രൂഷകൾക്കും തുടർന്ന് ഈസ്റ്റർ ആഘോഷങ്ങൾക്കും ദേവാലയങ്ങളിൽ തുടക്കമാകും.
awsdasads
dsdds
aasasdasdas



