രാജ്യത്ത് ഇന്ധനക്ഷാമമില്ല; പരിഭ്രാന്തരായി വാങ്ങിക്കൂട്ടരുത്; അറിയിപ്പുമായി ഇന്ത്യൻ എണ്ണക്കമ്പനികൾ
ശാരിക I ദേശീയം
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഇന്ധനക്ഷാമം രൂക്ഷമാകുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് പ്രമുഖ എണ്ണക്കമ്പനികൾ വ്യക്തമാക്കി. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOC), ഭാരത് പെട്രോളിയം (BPCL), ഹിന്ദുസ്ഥാൻ പെട്രോളിയം (HPCL) എന്നീ കമ്പനികൾ സംയുക്തമായാണ് ജനങ്ങളുടെ ആശങ്കയകറ്റാൻ വിശദീകരണവുമായി രംഗത്തെത്തിയത്.
പെട്രോളിനും ഡീസലിനും രാജ്യത്ത് യാതൊരുവിധ ക്ഷാമവുമില്ലെന്നും എല്ലാ ഔട്ട്‌ലെറ്റുകളിലും ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അറിയിച്ചു. വിതരണ ശൃംഖലകൾ സുഗമമായി പ്രവർത്തിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾ വിശ്വസിച്ച് ജനങ്ങൾ പരിഭ്രാന്തരാകുകയോ അനാവശ്യമായി ഇന്ധനം വാങ്ങിക്കൂട്ടുകയോ ചെയ്യരുതെന്ന് ഐ.ഒ.സി അഭ്യർത്ഥിച്ചു.
അസംസ്‌കൃത എണ്ണ, പെട്രോൾ, ഡീസൽ, വിമാന ഇന്ധനം (ATF) എന്നിവയുടെ മതിയായ ശേഖരം രാജ്യത്തുണ്ടെന്ന് ഭാരത് പെട്രോളിയം വ്യക്തമാക്കി. ചില പ്രദേശങ്ങളിൽ ഇന്ധനക്ഷാമമുണ്ടെന്ന റിപ്പോർട്ടുകൾ പൂർണ്ണമായും തെറ്റാണെന്നും കമ്പനി അറിയിച്ചു. സാധാരണ രീതിയിലുള്ള ഉപഭോഗം തുടരാനും ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കാനും ഹിന്ദുസ്ഥാൻ പെട്രോളിയവും ഉപഭോക്താക്കളോട് നിർദ്ദേശിച്ചു.
fhjfhj



