2019 മുതൽ വിദേശി നിയമനം നടത്തിയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം


പ്രദീപ് പുറവങ്കര

മനാമ: രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ 2019-ന് ശേഷം പുതിയ വിദേശ ജീവനക്കാരെ നിയമിച്ചിട്ടില്ലെന്ന് ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. ദേശീയ ഓഡിറ്റ് ഓഫീസിന്റെ 2024-2025 വാർഷിക റിപ്പോർട്ടിലെ പരാമർശങ്ങൾക്ക് നൽകിയ ഔദ്യോഗിക മറുപടിയിലാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. സർക്കാർ നടപ്പിലാക്കിവരുന്ന ബഹ്‌റൈനൈസേഷൻ പദ്ധതിയുടെ ഭാഗമായി പ്രവാസി ജീവനക്കാരെ ഘട്ടംഘട്ടമായി മാറ്റി പകരം സ്വദേശികളെ നിയമിച്ചു വരികയാണെന്നും, കാലാവധി കഴിയുന്ന മുറയ്ക്ക് പ്രവാസികളുടെ കരാറുകൾ അവസാനിപ്പിക്കുകയാണെന്നും മന്ത്രാലയം വിശദീകരിച്ചു. ബജറ്റിൽ അനുവദിച്ച തുകയേക്കാൾ കൂടുതൽ ചിലവഴിച്ചതിനെ മന്ത്രാലയം ന്യായീകരിച്ചു.

പൊതുവിദ്യാഭ്യാസം പോലുള്ള അത്യന്താപേക്ഷിതമായ സേവനങ്ങൾ നൽകുന്ന സാഹചര്യത്തിൽ, അധ്യാപക നിയമനത്തിലോ ക്ലാസ്റൂം സൗകര്യങ്ങളിലോ അടിയന്തര ആവശ്യങ്ങൾ വരുമ്പോൾ ചിലവുകൾ മാറ്റിവെക്കാൻ കഴിയില്ലെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. അധ്യാപക നിയമനത്തിനായി അധിക തുക നീക്കിവെക്കേണ്ടി വന്നതാണ് ബജറ്റ് പരിധി മറികടക്കാൻ പ്രധാന കാരണമായത്.

article-image

sdfgfg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed