ബഹ്‌റൈൻ ചേംബർ തിരഞ്ഞെടുപ്പിൽ 'സസ്റ്റൈനബിലിറ്റി' പാനലിന് ഉജ്ജ്വല വിജയം; ബോബ് ടാക്കർ വിജയിച്ച സ്വതന്ത്ര സ്ഥാനാർത്ഥി


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (BCCI) ഭരണസമിതിയിലേക്ക് നടന്ന ആവേശകരമായ തിരഞ്ഞെടുപ്പിൽ 'സസ്റ്റൈനബിലിറ്റി' (Sustainability) പാനലിന് ചരിത്ര വിജയം. ആകെയുള്ള 18 സീറ്റുകളിൽ 17 എണ്ണവും സസ്റ്റൈനബിലിറ്റി പാനൽ അംഗങ്ങൾ സ്വന്തമാക്കിയപ്പോൾ, ഇന്ത്യൻ വംശജനായ ബോബ് ടാക്കർ ഏക സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ചു. വ്യാപാര-വ്യവസായ മേഖലയിലെ പ്രമുഖർ മാറ്റുരച്ച പോരാട്ടത്തിൽ നിലവിലെ ഭരണസമിതിയുടെ വികസന കാഴ്ചപ്പാടുകളെ വ്യാപാരി സമൂഹം വലിയ ഭൂരിപക്ഷത്തോടെയാണ് പിന്തുണച്ചത്.

തിരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റം നടത്തിയ സ്ഥാനാർത്ഥികളുടെ വോട്ട് നില ഇപ്രകാരമാണ്: നബീൽ ഖാലിദ് കാനൂ 58,590 വോട്ടുകൾ നേടി ഒന്നാമതെത്തിയപ്പോൾ, മുഹമ്മദ് ആദിൽ ഫഖ്റോ (56,958), ഹസ്സൻ കിക്‌സോ (54,916), യൂസഫ് സലാഹുദ്ദീൻ (53,008), ഖാലിദ് ജുമാ (50,856) എന്നിവർ തൊട്ടുപിന്നാലെയുണ്ട്. അഹ്മദ് അൽ സല്ലൂം (49,658), അബീർ അൽ മൊഅയ്യിദ് (49,440), നവാഫ് അൽ സയാനി (48,342), ഖാലിദ് അൽ ജിനൈദ് (46,646), മുഹമ്മദ് ദിവാനി (46,186) എന്നിവരും മികച്ച വോട്ട് വിഹിതത്തോടെ വിജയിച്ചു.

ജമീൽ അൽ ഘുനൈം (45,080), ഡോ. ഫവ്സി അൽ ഖാജ (44,078), ഖാലിദ് അൽ കൂഹേജി (42,910), സായിദ് അൽ സയാനി (40,218), അബ്ദുൽവഹാബ് അൽ ഹവാജ് (39,314), സുമയ്യ അബുൽ ഹസൻ (35,554), സോണിയ ജനാഹി (34,288) എന്നിവരും സസ്റ്റൈനബിലിറ്റി പാനലിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച ബോബ് താക്കർ 32,538 വോട്ടുകൾ നേടിയാണ് ഭരണസമിതിയിൽ ഇടംപിടിച്ചത്. വരും ദിവസങ്ങളിൽ പുതിയ ഭരണസമിതി ഔദ്യോഗികമായി ചുമതലയേൽക്കും.

article-image

fgdg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed