ബഹ്റൈനിലെ അൽബ പ്ലാന്റിന് നേരെ ഇറാന്റെ ആക്രമണം; രണ്ട് പേർക്ക് പരിക്ക്


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈനിലെ പ്രമുഖ വ്യവസായ സ്ഥാപനമായ അലുമിനിയം ബഹ്‌റൈൻ ബി.എസ്.സി (അൽബ) പ്ലാന്റിന് നേരെ ശനിയാഴ്ച ഇറാന്റെ ഭാഗത്തുനിന്ന് ആക്രമണമുണ്ടായതായി കമ്പനി അധികൃതർ സ്ഥിരീകരിച്ചു. രാജ്യത്തെ സുപ്രധാന വ്യവസായ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടന്ന ഈ ആക്രമണത്തിൽ രണ്ട് ജീവനക്കാർക്ക് നിസാര പരിക്കേറ്റു. തങ്ങളുടെ ജീവനക്കാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകുന്നതെന്ന് അൽബ അറിയിച്ചു.

പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. ആക്രമണത്തെത്തുടർന്ന് പ്ലാന്റിലുണ്ടായ നാശനഷ്ടങ്ങൾ കമ്പനി അധികൃതർ വിലയിരുത്തി വരികയാണ്. നിലവിൽ ഫാക്ടറിയുടെ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ തുടരാനും തൊഴിൽ സേനയുടെ സുരക്ഷ ഉറപ്പാക്കാനും ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സാഹചര്യങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി.

article-image

sdfgdfg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed