രക്ഷാദൗത്യം തുടരുന്നു; അഫ്ഗാനിൽ നിന്ന് 78 പേർ കൂടി ഇന്ത്യയിലേക്ക്


ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കുന്ന ദൗത്യം ഊർജിതമാക്കി ഇന്ത്യ. അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ 78 പേരുമായി എയർ ഇന്ത്യയുടെ പ്രത്യേക വിമാനം ഡൽഹിയിലേക്ക് പുറപ്പെട്ടു. സംഘത്തിലുളള 25 പേർ ഇന്ത്യൻ പൗരന്മാരാണ്. ഇവരെ കഴിഞ്ഞ ദിവസം വ്യോമസേന വിമാനത്തിൽ കാബൂളിൽ നിന്ന് താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെയിൽ എത്തിച്ചിരുന്നു. അവിടെ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ കയറ്റി ഇവരെ ഇന്ത്യയിലേക്ക് അ‍യക്കുകയായിരുന്നെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.

You might also like

  • Arjun Chess Accademy
  • NEC
  • Straight Forward

Most Viewed