ഇന്ത്യയിൽ 24 മണിക്കൂറിനിടെ 30,948 കോവിഡ് കേസുകൾ


ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 30,948 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 403 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. 38,487 പേർ കൂടി രോഗമുക്തി നേടി. കേന്ദ്ര സർക്കാർ കണക്കനുസരിച്ച് 4,34,367 പേരാണ് ഇത് വരെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ 3,53,398 പേരാണ് കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. ചികിത്സയിൽ ഉള്ളവരുടെ എണ്ണം 150 ദിവസത്തിനിടയിലെ താഴ്ന്ന നിരക്കിലാണ് ഇപ്പോൾ. 

രാജ്യത്ത് പുതുതായി സ്ഥിരീകരിച്ച കേസുകളിൽ 59 ശതമാനവും കേരളത്തിൽ നിന്നാണ്. സംസ്ഥാനത്ത് തന്നെയാണ് എറ്റവും ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed