കൽക്കത്തയിലെ സംഘർഷം: സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
ന്യൂഡൽഹി: ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ സംസ്ഥാനത്തുണ്ടായ സംഘർഷത്തിൽ കൽക്കട്ട ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. എല്ലാ കേസുകളും സിബിഐക്ക് കൈമാറാനാണ് നിർദേശം. കോടതി മേൽനോട്ടത്തിലായിരിക്കും അന്വേഷണം. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ബംഗാളിന്‍റെ വിവിധ ഭാഗങ്ങളിൽ തൃണമൂൽ−ബിജെപി പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.
സംഭവത്തിൽ ആറാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്നും അന്വേഷണത്തിന് സിബിഐ പ്രത്യേക സംഘത്തിന് രൂപം നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.


