മാൾട്ടയിൽ മലയാളി നഴ്‌സ് മരിച്ച നിലയിൽ‍


മാൾ‍ട്ട: മലയാളി നഴ്‌സിനെ മാൾ‍ട്ടയിൽ‍ മരിച്ച നിലയിൽ‍ കണ്ടെത്തി. കോതമംഗലം പല്ലാരിമംഗലം സ്വദേശി ഹാപ്പിനഗർ‍ പറന്പിൽ‍ ഷിഹാബിന്റെ ഭാര്യ ബിന്‍സിയയെ(36) ആണ് മരിച്ച നിലയിൽ‍ കണ്ടെത്തിയത്.

വലേറ്റ മാറ്റർ‍ ഡി ആശുപത്രിയിലെ നഴ്‌സായിരുന്നു. താമസസസ്ഥലത്ത് ബോധമറ്റ നിലയിൽ‍ വ്യാഴാഴ്ച രാത്രിയോടെയാണ് ബിന്‍സിയയെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സോഷ്യൽ‍ മീഡിയയിലെ വീഡിയോകളിലൂടെ മാൾ‍ട്ടയിലെ മലയാളികൾ‍ക്ക് സുപരിചിതയായിരുന്നു ബിന്‍സിയ. മക്കൾ‍: ഹന, ഹിസ.

You might also like

Most Viewed