പഞ്ചാബില്‍ തിങ്കളാഴ്ച മുതല്‍ സ്കൂളുകൾ തുറക്കും

ഛണ്ഡീഗഢ്: പഞ്ചാബിലെ സ്‌കൂളുകള്‍ക്ക് പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനം. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് ഓഗസ്റ്റ് രണ്ട് മുതൽ സംസ്ഥാനത്തെ മുഴുവന്‍ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കും അധ്യയനം ആരംഭിക്കുന്നതെന്ന് പഞ്ചാബ് സര്‍ക്കാര്‍ അറിയിച്ചു. പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകള്‍ കുറഞ്ഞെങ്കിലും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് വിദ്യാലയങ്ങളുടെ പ്രവര്‍ത്തനമെന്ന് ഉറപ്പുവരുത്തുമെന്ന് പഞ്ചാബ് സര്‍ക്കാര്‍ വ്യക്തമാക്കി.