കാസർഗോഡ് ജ്വല്ലറിയിൽ ജീവനക്കാരനെ തലയ്ക്കടിച്ച് വീഴ്ത്തി വൻ കവർച്ച


കാസർഗോഡ്: ഹൊസങ്കടിയിലെ ജ്വല്ലറിയിൽ ജീവനക്കാരനെ തലയ്ക്കടിച്ച് വീഴ്ത്തി കെട്ടിയിട്ട ശേഷം വൻ കവർച്ച. 15 ലക്ഷത്തോളം രൂപയുടെ വെള്ളിയും നാല് ലക്ഷം രൂപയുമാണ് കവർച്ച ചെയ്യപ്പെട്ടിരിക്കുന്നത്.

ഇന്ന് രാവിലെയാണ് സംഭവം പുറംലോകമറിഞ്ഞത്. അർധരാത്രി ആയുധങ്ങളുമായി എത്തിയ സംഘം ജീവനക്കാരനെ അടിച്ചുവീഴ്ത്തിയ ശേഷം കെട്ടിയിടുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

You might also like

Most Viewed