ബി.എസ് യെദിയൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രി സ്ഥാനം ബി.എസ്. യെദിയൂരപ്പ രാജിവച്ചേക്കുമെന്ന് റിപ്പോർട്ട്. ചില ദേശീയ മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. യെദിയൂരപ്പ രാജിസന്നദ്ധത പ്രധാനമന്ത്രിയെ അറിയിച്ചതായും സൂചനയുണ്ട്. കേന്ദ്ര നേതൃത്വത്തിന് തന്നിൽ വിശ്വാസം ഉള്ളിടത്തോളം മുഖ്യമന്ത്രിയായി തുടരുമെന്നും മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറി നിൽക്കണമെന്ന് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാൽ രാജിക്ക് തയാറാണെന്നും യെദിയൂരപ്പ നേരത്തേ അറിയിച്ചിരുന്നു.
കർണാടക മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ശേഷം യെദിയൂരപ്പക്കെതിരെ വിമത നീക്കം സജീവമായിരുന്നു. യെദിയൂരപ്പ തന്‍റെ ഇഷ്ടക്കാരെ മാത്രം മന്ത്രിമാരാക്കിയെന്നാണ് എംഎൽഎമാരുടെ പരാതി. ഇതിനു പിന്നാലെയാണ് അദ്ദേഹം രാജിസന്നദ്ധത അറിയിച്ചത്.