ഇന്ത്യയിൽ 24 മണിക്കൂറിനിടെ 38,079 പേർക്ക് കോവിഡ്


ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,079 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 43,916 പേരാണ് രോഗമുക്തി നേടിയത്. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 97.31 ശതമാനമായി ഉയര്‍ന്നു. വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4.24 ലക്ഷമായി കുറഞ്ഞു. 560 പേര്‍ക്കാണ് 24 മണിക്കൂറിനിടെ മഹാമാരി ബാധിച്ച് ജീവന്‍ നഷ്ടമായത്.

രാജ്യത്തെ ആകെ മരണ നിരക്ക് 4.13 ലക്ഷമായി ഉയര്‍ന്നു. രാജ്യത്ത് ഇതുവരെ വാക്സിന്‍ സ്വീകരിച്ചവരുടെ ആകെ എണ്ണം 40 കോടിയിലേക്ക് അടുക്കുകയാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

You might also like

Most Viewed