ഒളിമ്പിക് വില്ലേജിൽ കോവിഡ് ബാധ

ടോക്കിയോ: ടോക്കിയോ ഒളിന്പിക്സിന്‍റെ ഉദ്ഘാടനച്ചടങ്ങുകൾക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ ഒളിമ്പിക് വില്ലേജിൽ ആദ്യമായി കോവിഡ് ബാധ സ്ഥിരീകരിച്ചു. വിദേശത്തുനിന്ന് എത്തിയ ഒഫീഷ്യലിനാണ് രോഗബാധ കണ്ടെത്തിയത്. പരിശോധനയ്ക്കിടെ ഒളിമ്പിക് വില്ലേജിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ കോവിഡ് കേസാണിത്.
സംഭവത്തെ തുടർന്ന് ആയിരക്കണക്കിന് താരങ്ങളും ഉദ്യോഗസ്ഥരും താമസിക്കുന്ന വില്ലേജിൽ നിന്ന് ഇയാളെ മാറ്റിയതായും ഒളിമ്പിക്സ് സംഘാടക സമിതി വക്താവ് മാസാ തകയ പറഞ്ഞു.