ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ച മൂന്നു കുട്ടികളുടെ കണ്ണുകൾ നീക്കം ചെയ്തു


മുംബൈ: ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ച മൂന്നു കുട്ടികളുടെ കണ്ണുകൾ നീക്കം ചെയ്തു. മുംബൈയിലാണ് സംഭവം. മൂന്നു കുട്ടികളുടെയും ഓരോ കണ്ണുകൾ വീതമാണ് നീക്കം ചെയ്തത്. മുംബൈയിലെ രണ്ടു ആശുപത്രികളിലായി നടന്ന ശസ്ത്രക്രിയയിൽ നാല്, ആറ്, 14 എന്നിങ്ങനെ പ്രായമുള്ള കുട്ടികളുടെ കണ്ണുകളാണ് നീക്കം ചെയ്തതെന്ന് ഡോക്ടർമാർ അറിയിച്ചു.   

ശസ്ത്രക്രിയയ്ക്ക് വിധേയരായവരിൽ നാല് വയസും ആറ് വയസുമുള്ള കുട്ടികൾ പ്രമേഹ ബാധിതരായിരുന്നില്ല. 14കാരി മാത്രമാണ് പ്രമേഹബാധിതയായിരുന്നതെന്നും റിപ്പോർട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed