സമാധാനം ആഗ്രഹിക്കുന്നതുപോലെ അതിക്രമത്തിനു ചുട്ട മറുപടി നൽകാനും ഇന്ത്യയ്ക്ക് മടിയില്ലെന്ന് രാജ്നാഥ് സിംഗ്


കിമിൻ: ഇന്ത്യ ലോകസമാധാനത്തിന്‍റെ പൗരോഹിത്യം പേറുന്ന രാഷ്‌ട്രമാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. സമാധാനം ആഗ്രഹിക്കുന്നതുപോലെ അതിക്രമത്തിനു ചുട്ട മറുപടി നൽകാനും ഈ രാജ്യത്തിനു മടിയില്ലെന്നും ചൈനയെ പരോക്ഷമായി സൂചിപ്പിച്ച് രാജ്നാഥ് സിംഗ് പറഞ്ഞു.   

അരുണാചൽപ്രദേശിലെ കിമിനിൽ ബോർഡർ റോഡ്സ് ഓർഗനൈസേഷൻ നിർമിച്ച 12 റോഡുകളുടെ നിർമാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. റോഡുകളുടെ നിർമാണത്തോടെ അന്താരാഷ്ട്ര അതിർത്തികളിൽ സുരക്ഷ ഉറപ്പ് വരുത്താനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

You might also like

  • Straight Forward

Most Viewed