കോവിഡ് വ്യാപനം: ജയിലുകളിലെ തിരക്ക് ഒഴിവാക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം വ്യാപനം ശക്തമാകുന്നതിനിടയില്‍ രാജ്യത്തെ ജയിലുകളിലെ തിരക്ക് കുറയ്ക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ ഉത്തരവിറക്കി സുപ്രീം കോടതി. ഉന്നതാധികാര സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കോവിഡിന്റെ ഒന്നാം വ്യാപന സമയത്ത് ജയിലില്‍ നിന്ന് പുറത്തിറങ്ങിയവരെ വീണ്ടും അടിയന്തിരമായി പുറത്തിറക്കാന്‍ കോടതി നിര്‍ദേശിച്ചു. നേരത്തെ പരോള്‍ ലഭിച്ചവര്‍ക്ക് 90 ദിവസം കൂടി പരോള്‍ അനുവദിക്കാനും കോടതി ഉത്തരവിട്ടു.