കാറിനുള്ളിൽ കുടുങ്ങിയ നാലുകുട്ടികൾക്ക് ദാരുണാന്ത്യം

ലഖ്നൗ: വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ കുടുങ്ങിയ നാലുകുട്ടികൾക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ഭാഗ്പതിലെ ചാന്ദിനഗറിലാണ് സംഭവം. വീടിന് പുറത്ത് നിർത്തിയിട്ടിരുന്ന കാറിൽ കയറിയിരുന്ന് അയൽവാസികളായ അഞ്ചുകുട്ടികൾ കളിക്കുകയായിരുന്നു.
ഇതിനിടെ കാർ ഓട്ടോലോക്കായി. പിന്നാലെ ശ്വാസം ലഭിക്കാതെ നാലു കുട്ടികൾ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഒരാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് അന്വേഷണം തുടങ്ങി.