പ്രകോപനപരമായ ട്വീറ്റ്; കങ്കണയുടെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്ത് ട്വിറ്റര്‍

നടി കങ്കണ റണൗട്ടിന്റ അക്കൗണ്ട് ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്തു. ട്വിറ്ററിന്റ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് നടപടി. തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമ ബംഗാളില്‍ ഉണ്ടായ അക്രമ സംഭവങ്ങളെ കുറിച്ച് കങ്കണ പ്രകോപനപരമായി ട്വീറ്റ് ചെയ്തിരുന്നു. ബംഗാളില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കണമെന്നും കങ്കണ ആവശ്യപ്പെട്ടിരുന്നു. വിദ്വേഷകരവും മറ്റുള്ളവരുടെ ജീവന് ഹാനി ഉണ്ടാക്കാന്‍ പ്രേരിപ്പിക്കുന്നതും ഉള്‍പ്പെടെയുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് കങ്കണയുടെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തതെന്ന് ട്വിറ്റര്‍ വക്താവ് പ്രതികരിച്ചു.