എം.കെ. സ്റ്റാലിൻ തമിഴ്നാട് മുഖ്യമന്ത്രിയായി വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും


ചെന്നൈ: തമിഴ്‌നാട്ടിൽ ഭരണമുറപ്പിച്ച ഡിഎംകെ സർക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ് വെള്ളിയാഴ്‌ച നടക്കും. ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ മുഖ്യമന്ത്രിയാകും. കോവിഡ് വ്യാപനം ശക്തമായതിനാൽ സത്യപ്രതിജ്ഞാ ചടങ്ങ് ലളിതമായിട്ടാകും നടത്തുകയെന്ന് സ്റ്റാലിൻ വ്യക്തമാക്കി.  234 അംഗ സഭയിൽ ഡിഎംകെയ്ക്ക് ഒറ്റയ്ക്കു ഭൂരിപക്ഷമുണ്ട്. കരുണാനിധിയുടെ വേർപാടിനുശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പായിരുന്നു ഇത്. കരുണാനിധിയുടെ മരണത്തോടെ ഡിഎംകെയിൽ നേതൃ പ്രതിസന്ധിയാണെന്ന വിമർശകരുടെ വാദം തള്ളിയാണ് സ്റ്റാലിൻ പാർട്ടിയെ വൻ ജയത്തിലെത്തിച്ചത്.

കോൺഗ്രസ്, ഇടതുപാർട്ടികൾ, എംഡിഎംകെ, വിസികെ തുടങ്ങിയ സഖ്യകക്ഷികളും ഡിഎംകെ പക്ഷത്തുണ്ടായിരുന്നു. ഡിഎംകെ മൂന്നിൽരണ്ടു ഭൂരിപക്ഷം നേടുമെന്നായിരുന്നു എക്സിറ്റ് പോൾ പ്രവചനം. പ്രവചിച്ച തരംഗം ഉണ്ടായില്ലെങ്കിലും വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് സ്റ്റാലിൻ തമിഴ്നാടിന്‍റെ ഭരണസാരഥ്യം ഏറ്റെടുക്കുന്നത്.

You might also like

  • Straight Forward

Most Viewed