മാഫിയാ രാഷ്ട്രീയത്തിന്‍റെ രക്തസാക്ഷിയാണ് താനെന്ന് ജെ. മേഴ്സിക്കുട്ടിയമ്മ


കൊല്ലം: കോൺഗ്രസിന്‍റെ മാഫിയാ രാഷ്ട്രീയത്തിന്‍റെ രക്തസാക്ഷിയാണ് താനെന്ന് ജെ. മേഴ്സിക്കുട്ടിയമ്മ. കുണ്ടറയിലെ തോൽവിയിൽ ദുഃഖമില്ല. പാർട്ടിയുടെ വിജയത്തിൽ സംതൃപ്തയെന്നും മേഴ്സിക്കുട്ടിയമ്മ മാധ്യമങ്ങളോട് പറഞ്ഞു. തീരദേശ മേഖലയിലെ തന്‍റെ പ്രവർത്തനങ്ങൾ ഇടതുമുന്നണിക്ക് നേട്ടമായി. എന്നാൽ എൽഡിഎഫിനെ തകർക്കാനായി മലീമസമായ പ്രചാരണങ്ങളാണ് യുഡിഎഫ് ഉയർത്തിയത്. ബിജെപി വോട്ടുകൾ വാങ്ങിയാണ് കുണ്ടറയിൽ അവർ ജയിച്ചതെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed