അസമിൽ ശക്തമായ ഭൂചലനം: ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി


ഗുവാഹത്തി: അസമിൽ ശക്തമായ ഭൂചലനം. അസമിലെ സോനിത്പൂരിലാണ് റിക്ടർ സ്കെയിലിൽ 6.4 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. എന്നാൽ ഭൂചലനത്തിൽ ആളപായമുള്ളതായി റിപ്പോർട്ടില്ല.ഇന്ന് രാവിലെ 7.51 ഓടെയാണ് ഭൂചലനം ഉണ്ടായത്.

ഭൂചനലമുണ്ടായതായി ആരോഗ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ്മ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ജനങ്ങളോട് ജാഗ്രതപാലിക്കണമെന്ന് അസം  മുഖ്യമന്ത്രി സർബാനന്ത സോനോവാൾ നിർദേശം നൽകി.തേസ്പൂരിൽ നിന്ന് 43 കിലോമീറ്റർ പടിഞ്ഞാറ് 17 കിലോമീറ്റർ താഴ്ചയിലാണ് ഭൂകന്പത്തിൻറെ പ്രഭവകേന്ദ്രം.

അസമിന്റെ വടക്കുകിഴക്കൻ ഭാഗങ്ങളിൽ വ്യാപക നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ട്. റോഡുകളും കെട്ടിടങ്ങളും തകർന്നിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സംസ്ഥാന മുഖ്യമന്ത്രിയുമായി പ്രധാനമന്ത്രിയും കേന്ദ്ര ആരോഗ്യമന്ത്രിയും ഫോണിൽ സംസാരിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed