മെയ് ഒന്ന് മുതൽ വേതനസംരക്ഷണ സംവിധാനം ബഹ്റൈനിൽ ആരംഭിക്കും


 

പ്രദീപ് പുറവങ്കര

മനാമ: ലോക തൊഴിലാളി ദിനമായ മേയ് ഒന്ന് മുതൽ  ബഹ്റൈനിൽ വേതനസംരക്ഷണ സംവിധാനം നടപ്പിലാക്കും. ഇത് പ്രകാരം ജീവനക്കാരുടെ ശമ്പളം ബാങ്ക് അക്കൗണ്ട് വഴി നിർബന്ധമായും നൽകേണ്ട സാഹചര്യമാണ് ഒരുങ്ങുന്നത്. മൂന്ന് ഘട്ടങ്ങളായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. മേയ് ഒന്നിന് നടപ്പാകുന്ന ആദ്യഘട്ടത്തിൽ 500ൽ കൂടുതൽ തൊഴിലാളികളുള്ള സ്ഥാപനങ്ങളാണ് ഇതിന്റെ പരിധിയിൽ വരുന്നത്. ഈ ഗണത്തിൽ വരുന്ന സ്ഥാപന ഉടമകളുമായും സ്വകാര്യ മേഖലാ പ്രതിനിധികളുമായും ഇതിനകം ചർച്ച നടത്തിയതായി എൽ.എം.ആർ.എ സി.ഇ.ഒ ജമാൽ അബ്ദുൽ അസീസ് അൽ അലാവി അറിയിച്ചു.  

രണ്ടാംഘട്ടത്തിൽ 50 മുതൽ 499 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങൾ സെപ്റ്റംബർ ഒന്നുമുതലും അവസാന ഘട്ടത്തിൽ ഒന്നുമുതൽ 49വരെ ജീവനക്കാരുള്ള സ്ഥാപനങ്ങൾ അടുത്ത ജനുവരി ഒന്ന് മുതലും ഇൗ സംവിധാനം നടപ്പാക്കണം. ഘട്ടംഘട്ടമായി തീരുമാനം നടപ്പാക്കുന്നത് സ്വകാര്യമേഖലയെ സഹായിക്കാനുള്ള നയത്തിെൻറ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ശമ്പളവിതരണത്തിൽ സുതാര്യത ഉറപ്പുവരുത്താനും വേതന സംബന്ധമായ തർക്കങ്ങൾ കുറക്കാനും പ്രഫഷനൽ തൊഴിൽ അന്തരീക്ഷം കൊണ്ടുവരാനും അതുവഴി ജീവനക്കാരുടെ കാര്യക്ഷമത വർധിപ്പിക്കാനും പുതിയ സംവിധാനം സഹായിക്കുമെന്നാണ് എൽഎആർഎ അധികൃതരുടെ പ്രതീക്ഷ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed