ഗൾഫ് എയറും സൗദിയ എയർലൈൻസും കോഡ് ഷെയറിങ്ങ് കരാർ പ്രഖ്യാപ്പിച്ചു


മനാമ: ബഹ്റൈൻ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയറും സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സൗദിയയും തമ്മിൽ കോഡ് ഷെയറിങ് കരാർ പ്രഖ്യാപിച്ചു. ഇത് പ്രകാരം ഇരു വിമാനക്കമ്പനികളുടെയും യാത്രക്കാർക്ക് കൂടുതൽ യാത്രാ അവസരങ്ങൾ ഒരുങ്ങും. കരാർപ്രകാരം ഒരു എയർലൈൻസിന് സർവിസ് ഇല്ലാത്ത സ്ഥലത്തേക്കും യാത്രക്കാർക്ക് ടിക്കറ്റ് നൽകാനും ഇതര എയർലൈൻസ് വഴി സർവിസ് നടത്താനും കഴിയും. പുതിയ തീരുമാന പ്രകാരം അടുത്ത സമ്മർ സീസൺ മുതൽ റിയാദ്, ജിദ്ദ എന്നിവിടങ്ങളിൽനിന്ന് ബഹ്റൈൻ, അബ്ഹ, ജീസാൻ, യാമ്പു, അൽ ജാഫ്, തൂനിസ് എന്നിവിടങ്ങളിലേക്കുള്ള സൗദി എയർലൈൻസ് വിമാനങ്ങളിൽ ഗൾഫ് എയറിെൻറ കോഡായ 'ജി.എഫ്' ഉണ്ടാകും. ബഹ്റൈനിൽനിന്ന് റിയാദ്, ജിദ്ദ, ത്ബലിസി, സിയാൽകോട്ട്, ഫൈസലാബാദ്, ബാകു, മുൾത്താൻ എന്നിവിടങ്ങളിലേക്കുള്ള ഗൾഫ് എയർ വിമാനങ്ങളിൽ സൗദി എയർലൈൻസിെൻറ ൈഫ്ലറ്റ് കോഡായ 'എസ്.വി'യും ഉൾപ്പെടുത്തും.   ഗൾഫ് മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് എയർലൈൻസുകളായ ഗൾഫ് എയറും സൗദി എയർലൈൻസും തമ്മിലുള്ള സഹകരണം യാത്രക്കാർക്ക് ഏറെ പ്രയോജനപ്രദമാകുമെന്നാണ് പ്രതീക്ഷ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed