ഡ​ൽ​ഹി​യിൽ 44 ഓ​ക്സി​ജ​ൻ പ്ലാ​ന്‍റു​ക​ൾ സ്ഥാ​പി​ക്കു​മെ​ന്ന് കേ​ജ​രി​വാ​ൾ


ന്യൂഡൽഹി: ഡൽഹിയിലെ വിവിധ ആശുപത്രികളിൽ അടുത്ത മാസം 44 ഓക്സിജൻ പ്ലാന്‍റുകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. സംസ്ഥാനത്ത് കോവിഡ് രോഗികൾ ശ്വാസംകിട്ടാതെ പിടഞ്ഞുമരിക്കുന്നത് തുടരുന്നതിനിടെയാണ് തീരുമാനം. തായ്‌ലൻഡിൽ നിന്ന് 18 ക്രയോജനിക് ടാങ്കറുകളും ഫ്രാൻസിൽ നിന്ന് 21 ഓക്സിജൻ പ്ലാന്‍റുകളും ഇറക്കുമതി ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഓക്സിജൻ ലഭ്യതക്കുറവ് മൂലമുള്ള പ്രശ്നം പരിഹരിക്കപ്പെട്ടെന്നും രണ്ട് ദിവസത്തിനുള്ളിൽ സ്ഥിതി ഗണ്യമായി മെച്ചപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓക്‌സിജൻ ക്ഷാമം പരിഹരിക്കുന്നതിനായി എട്ട് ഓക്‌സിജൻ പ്ലാന്‍റുകൾ കേന്ദ്ര സർക്കാർ നിർമിക്കും. അടുത്ത ഒരുമാസത്തിനുളളിൽ‍ 36 പ്ലാന്‍റുകൾ ഡൽഹി സർക്കാറും നിർമിക്കുന്നുണ്ട്. ഇതിൽ 21 പ്ലാന്‍റുകളാണ് ഫ്രാൻസിൽ നിന്ന് വരുന്നത്. 15 എണ്ണം തദ്ദേശീയമായി നിർമിക്കുന്നതാണ്− കേജരിവാൾ പറഞ്ഞു.

You might also like

  • Straight Forward

Most Viewed