കേരളത്തിൽ ഇ​ന്ന് 32,819 പേ​ർ‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 32,819 പേർ‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ‍ 265 പേർ‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 30,409 പേർ‍ക്ക് സന്പർ‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2,049 പേരുടെ സന്പർ‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18,413 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 2,47,181 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 12,07,680 പേർ‍ ഇതുവരെ കോവിഡിൽ‍ നിന്നും മുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 32 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5,170 ആയി.യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീൽ‍ എന്നീ രാജ്യങ്ങളിൽ‍ നിന്നും വന്ന ആർ‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ് സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (108), സൗത്ത് ആഫ്രിക്ക (7), ബ്രസീൽ‍ (1) എന്നീ രാജ്യങ്ങളിൽ‍ നിന്നും വന്ന 116 പേർ‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ‍ 112 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,199 സാന്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.24 ആണ്. 

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,27,662 പേരാണ് ഇപ്പോൾ‍ നിരീക്ഷണത്തിലുള്ളത്. 3,645 പേരെയാണ് ഇന്ന് ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചത്. പോസിറ്റീവ് കേസുകൾ ജില്ല തിരിച്ച് കോഴിക്കോട് 5,015, എറണാകുളം 4,270, മലപ്പുറം 3,251, തൃശൂർ‍ 3,097, കോട്ടയം 2,970, തിരുവനന്തപുരം 2,892, പാലക്കാട് 2,071, കണ്ണൂർ‍ 1,996, ആലപ്പുഴ 1,770, കൊല്ലം 1,591, പത്തനംതിട്ട 1,163, വയനാട് 968, കാസർ‍ഗോഡ് 906, ഇടുക്കി 859.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed