ഛത്തീ​സ്ഗ​ഡി​ലെ റാ​യ്പൂ​രി​ൽ ആ​ശു​പ​ത്രി​ക്ക് തീ​പി​ടി​ച്ച് അ​ഞ്ച് മരണം


റായ്പുർ: ഛത്തീസ്ഗഡിലെ റായ്പൂരിൽ ആശുപത്രിക്ക് തീപിടിച്ച് അഞ്ച് പേർ വെന്തുമരിച്ചു. ശനിയാഴ്ചയാണ് സംഭവം. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. അഗ്നിശമനസേന എത്തിയാണ് തീയണച്ചത്. ആശുപത്രിയിലുണ്ടായിരുന്ന രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെന്നും പോലീസ് അറിയിച്ചു.

സംഭവത്തിൽ വിശദമായ അന്വേഷണം നടന്നു വരികയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed