കോ​പ്പ ഡെ​ൽ റേ ​കി​രീ​ടം സ്വ​ന്ത​മാ​ക്കി ബാ​ഴ്സ​ലോ​ണ


സെവില്ലെ: കോപ്പ ഡെൽ റേ കിരീടം സ്വന്തമാക്കി ബാഴ്സലോണ. ലയണൽ മെസി തന്‍റെ മികവ് മുഴുവൻ പുറത്തെടുത്തപ്പോൾ രണ്ടാം പകുതിയിൽ അത്ലറ്റിക് ക്ലബ്ബിനെ ഗോളിൽ മുക്കിയാണ് ബാഴ്‌സലോണ കിരീടം സ്വന്തമാക്കിയത്. ഏകപക്ഷീയമായ നാല് ഗോളുകൾക്കായിരുന്നു ബാഴ്‌സലോണയുടെ ജയം. 2018−19 സീസണിൽ ലാ ലീഗ കിരീടം നേടിയതിന് ശേഷം ബാഴ്‌സലോണ സ്വന്തമാക്കുന്ന ആദ്യ കിരീടം കൂടിയാണിത്. 

ബാഴ്‌സലോണക്ക് വേണ്ടി മെസി രണ്ട് ഗോളുകൾ നേടിയപ്പോൾ ഡി ജോഗും അന്‍റോണിയോ ഗ്രീസ്മാനും ഓരോ ഗോൾ വീതം നേടി. ഫൈനലിൽ ആദ്യ പകുതിയിൽ ബാഴ്‌സലോണയുടെ ആക്രമണങ്ങളുടെ മുനയൊടിക്കാൻ അത്ലറ്റിക് ക്ലബിന് കഴിഞ്ഞെങ്കിലും രണ്ടാം പകുതിയിൽ 14 മിനിറ്റിനിടെ നാല് ഗോളുകൾ അടിച്ചു കൂട്ടിയാണ് ബാഴ്‌സലോണ കിരീടം ചൂടിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed