24 മണിക്കൂറിനിടെ ഇന്ത്യയിൽ 2,17,353 പേർക്ക് കോവിഡ്
ന്യൂഡൽഹി: തുടർച്ചയായി രണ്ടാം ദിനവും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിനു മുകളിൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,17,353 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതോടൊപ്പം തന്നെ പ്രതിദിന മരണസംഖ്യയും വീണ്ടും ആയിരത്തിനു മുകളിൽ റിപ്പോർട്ട് ചെയ്തു. 1,185 പേരാണ് വ്യാഴാഴ്ച മാത്രം മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,42,91,917 ആയി. മരണസംഖ്യ 1,74,308 ആയി ഉയർന്നു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 15,69,743 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. വ്യാഴാഴ്ച മാത്രം 1,18,302 പേർ രോഗമുക്തരായി. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 1,25,47,866 ആയി. ഇതുവരെ 11,72,23,509 പേർക്ക് കോവിഡ് വാക്സിൻ നൽകി.

