യോ​ഗി ആ​ദി​ത്യ​നാ​ഥി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു


ലഖ്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം ഒൗദ്യോഗിക വസതിയിൽ സ്വയം നിരീക്ഷണത്തിലേക്ക് മാറി. ട്വിറ്ററിലൂടെയാണ് യുപി മുഖ്യമന്ത്രി കോവിഡ് ബാധിതനായ വിവരം പങ്കുവച്ചത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ സ്റ്റാഫ് അംഗങ്ങളിൽ ചിലർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതേതുടർന്ന് അദ്ദേഹം നിരീക്ഷണത്തിലായിരുന്നു. ഭരണചുമതലകൾ സാധാരണപോലെ നടക്കുമെന്നും താനുമായി കഴിഞ്ഞ ദിവസങ്ങളിൽ സന്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

പ്രാഥമിക ലക്ഷണങ്ങൾ കണ്ടപ്പോൾ തന്നെ താൻ പരിശോധനയ്ക്ക് വിധേയനായി. പരിശോധനയിൽ പോസിറ്റീവ് ഫലമാണ് ലഭിച്ചത്. അതിനാൽ ഡോക്ടർമാരുടെ നിർദ്ദേശത്തിൽ നിരീക്ഷണത്തിലേക്ക് മാറി. ആരോഗ്യപ്രശ്നങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed