അഖിലേഷ് യാദവിന് കോവിഡ് സ്ഥിരീകരിച്ചു

ലക്നോ: സമാജ് വാദി പാർട്ടി അദ്ധ്യക്ഷനും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ അദ്ദേഹം വീട്ടിൽ സ്വയം നിരീക്ഷണത്തിലേക്ക് മാറി. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.താനുമായി സമീപ ദിവസങ്ങളിൽ സന്പർക്കത്തിലേർപ്പെട്ടവർ നിരീക്ഷണത്തിലേക്ക് മാറണമെന്ന് എസ്പി അദ്ധ്യക്ഷൻ ആവശ്യപ്പെട്ടു.