മോ​ദി വി​ളി​ച്ച മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗം ബ​ഹി​ഷ്ക​രി​ച്ച് മ​മ​ത


ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ബഹിഷ്കരിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തിരക്കുള്ളതിനാലാണ് യോഗത്തിൽനിന്ന് ഒഴിവാകുന്നതെന്നാണ് മമതയുടെ വിശദീകരണം.  

അതേസമയം, ചീഫ് സെക്രട്ടറി യോഗത്തിൽ പങ്കെടുക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇന്ന് വൈകുന്നേരം 6.30നാണ് പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം. വീഡിയോ കോൺഫറൻസിംഗ് വഴിയാണ് യോഗം നടക്കുക. രാജ്യത്തെ കോവിഡ് സ്ഥിതിഗതികളും വാക്‌സിനേഷനും യോഗത്തിൽ ചർച്ചയാകും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed