പാപ്പാന്റെ പീഡനം; ചികിത്സയിലായിരുന്ന ഗജരാജൻ അന്പലപ്പുഴ വിജയകൃഷ്ണൻ ചരിഞ്ഞു


ആലപ്പുഴ: പാപ്പാന്റെ പീഡനത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഗജരാജൻ അന്പലപ്പുഴ വിജയകൃഷ്ണൻ ചരിഞ്ഞു. കരുനാഗപ്പള്ളിയിലെ ഒരു ക്ഷേത്രത്തിൽ എഴുന്നള്ളത്തിന് കൊണ്ടുപോയപ്പോഴാണ് പാപ്പാൻ വിജയകൃഷ്ണനെ ക്രൂരമായി മർദ്ദിച്ചത്. കാലിന് സാരമായി പരുക്കേറ്റ വിജയകൃഷ്ണനെ വിശ്രമം നൽകാതെ പത്തനംതിട്ട ത്രിക്കോവിൽ ക്ഷേത്രത്തിലും കൊണ്ടു പോയിരുന്നു. മർദ്ദിച്ച പാപ്പാൻ പ്രദീപ് പൊലിസ് കസ്റ്റഡിയിലാണ്.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റ മികച്ച കൊന്പന്മാരിൽ ഒരുവനാണ് വിജയകൃഷ്ണൻ. ഗുരുതര മുറിവുകളോടെ ഹരിപ്പാട് ആയിരുന്ന ആനയെ അന്പലപ്പുഴയിലെ എൻഡിഎ സ്ഥാനാർത്ഥി അനൂപ് ആന്റണിയുടെ ഇടപെടലിനെ തുടർന്നായിരുന്നു തിരികെ അന്പലപ്പുഴയിൽ എത്തിച്ചത്. അടിയന്തരമായി നല്ല ചികിത്സ നൽകാണമെന്ന ആവശ്യമുന്നയിച്ച അനൂപ് വിജയകൃഷ്ണനെ ചികിത്സിക്കുന്ന ഡോക്ടറുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed