ജോ​ലി സ്ഥ​ല​ങ്ങ​ളി​ൽ‍ കോ​വി​ഡ് വാ​ക്‌​സി​ൻ കു​ത്തി​വ​യ്പ്പി​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കു​ന്ന പ​ദ്ധ​തി ഉടൻ


ന്യൂഡൽഹി: ജോലി സ്ഥലങ്ങളിൽ‍ കോവിഡ് വാക്‌സിൻ കുത്തിവയ്പ്പിനുള്ള സൗകര്യമൊരുക്കുന്ന പദ്ധതി കേന്ദ്രം ഉടൻ ആരംഭിക്കും. ആദ്യ ഘട്ടത്തിൽ‍ ഇപ്പോൾ‍ വാക്‌സിൻ നൽ‍കുന്ന വിഭാഗങ്ങളിൽ‍ പെട്ട കുറഞ്ഞത് 100 ആളുകൾ ജോലി ചെയ്യുന്ന സ്ഥലങ്ങളിലായിരിക്കും ഇതിന് സൗകര്യമൊരുക്കുന്നത്. 

വാക്‌സിനേഷൻ നൽ‍കുന്നതിനായി ഏപ്രിൽ‍ 11ഓടെ രാജ്യമെന്പാടും സെന്‍ററുകൾ‍ സ്ഥാപിക്കുമെന്നാണ് സൂചന. 45 വയസിനും അതിനു മുകളിലേക്കുമുള്ളവർ‍ക്കാണ് വാക്‌സിൻ‍ നൽ‍കുക. ഇതിനായുള്ള നടപടികൾ സർക്കാർ ആരംഭിച്ചുവെന്നും അറിയാൻ സാധിക്കുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed