സൽമാബാദിൽ അലക്ഷ്യമായി പാർക്ക് ചെയ്ത വാഹനങ്ങൾ മാറ്റേണ്ടതാണെന്ന് നോർത്തേൺ മുനിസിപാലിറ്റി


 


മനാമ: സൽമാബാദിലെ വിവിധയിടങ്ങളിൽ അലക്ഷ്യമായി പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ എത്രയും പെട്ടന്ന് തന്നെ ഉടമസ്ഥർ മാറ്റേണ്ടതാണെന്ന് നോർത്തേൺ മുനിസിപാലിറ്റി അധികൃതർ അറിയിച്ചു. ഇവിടെയുള്ള വർക്ക്ഷോപ്പുകളുടെയും ഗാരേജുകളുടെയും അരികിൽ ഉപയോഗശൂന്യമായ രീതിയിൽ നിരവധി വാഹനങ്ങളാണ് നിർത്തിയിട്ടിരിക്കുന്നത്. ഇത് പരിസരമലിനീകരണത്തിന് കാരണമാണെന്നും, നിയമവിരുദ്ധമാണെന്നും മുനിസിപ്പാലിറ്റി അധികൃതർ പറഞ്ഞു. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച പരിശോധനകൾ ആരംഭിക്കുമെന്നും കുറ്റക്കാരിൽ നിന്ന് മുന്നൂറ് ദിനാർ വരെ പിഴ ഈടാക്കുമെന്നും ഇവർ വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed