പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്സിന്റെ രണ്ടാം ഡോസും സ്വീകരിച്ചു
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് പ്രതിരോധ കുത്തിവയ്പിന്റെ രണ്ടാം ഡോസും സ്വീകരിച്ചു. ഡൽഹി എയിംസിൽ എത്തിയാണ് അദ്ദേഹം വാക്സിൻ സ്വീകരിച്ചത്. ഭാരത് ബയോടെക്കിന്റെ കോവാക്സിനാണ് അദ്ദേഹത്തിനു നൽകിയത്.
മാർച്ച് ഒന്നിനാണ് ആദ്യ ഡോസ് കുത്തിവയ്പ് എടുത്തത്. നഴ്സുമാരായ പുതുച്ചേരിയിൽനിന്നുള്ള പി. നിവേദയും പഞ്ചാബിൽനിന്നുള്ള നിഷാ ശർമയുമാണ് പ്രധാനമന്ത്രിക്ക് വാക്സിൻ കുത്തിവയ്പെടുത്തത്.

