മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് മന്ത്രി അനിൽ ദേശ്മുഖ് രാജിവച്ചു
മുബൈ: സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രിയും എൻസിപി നേതാവുമായ അനിൽ ദേശ്മുഖ് രാജിവച്ചു. അഴിമതിയാരോപണം ഉയർന്നതിനെ തുടർന്നാണ് രാജി. പാർട്ടി നേതാവ് നവാബ് മാലിക്കാണ് രാജിവയ്ക്കുന്ന കാര്യം അറിയിച്ചത്. അനിൽ ദേശ്മുഖിനെതിരെ മുംബൈ മുൻ പൊലീസ് മേധാവി പരംബീർ സിങ് നടത്തിയ ആരോപണം സിബിഐ അന്വേഷിക്കണമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് രാജി.

